എസ്ഡിപിഐയെ നിരോധിക്കണമെന്ന് വിഎച്ച്പി
Sunday, May 15, 2022 1:26 AM IST
കൊച്ചി: പാലക്കാട് സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ അത്യുത്സാഹം കാണിച്ച് വിശ്വാസികള്‍ക്കെതിരെ ആയിരിക്കണക്കിന് കേസുകള്‍ എടുത്ത സര്‍ക്കാര്‍ സംവിധാനം വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ കാര്യത്തില്‍ ചെറുവിരലനക്കാന്‍ പോലും തയാറാകുന്നില്ലെന്നും അവർ പറഞ്ഞു.