വീട് കുത്തിത്തുറന്ന് 28 പവനും നാലു ലക്ഷം രൂപയും കവർന്നു
Sunday, May 15, 2022 1:26 AM IST
ചക്കരക്കൽ(കണ്ണൂർ): പെരളശേരി പള്ള്യത്ത് വീട് കുത്തിത്തുറന്ന് കവർച്ച. അലമാരയിൽ സൂക്ഷിച്ച 28 പവൻ സ്വർണാഭരണങ്ങളും നാലു ലക്ഷം രൂപയും കവർന്നു. മുംബൈയിൽ ബിസിനസുകാരനായ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനും രാത്രി പത്തിനുമിടയിലാണ് കവർച്ച നടന്നത്. വൈകുന്നേരം അഞ്ചോടെ അബ്ദുൾ ജലീലും കുടുംബവും വീട് പൂട്ടി കണ്ണൂരിലേക്ക് പോയി രാത്രി പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.