സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടത്ത്
Thursday, May 26, 2022 1:26 AM IST
തിരുവനന്തപുരം: സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 9.30 ന് കഴക്കൂട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുതിയ അധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ 429000 വിദ്യാർഥികളും 18500 അധ്യാപകരും 24798 അനധ്യാപകരും എത്തും. . സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ ഈ മാസം 27 നകം പൂർത്തിയാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.