മുഖ്യമന്ത്രി വടക്കുനോക്കിയന്ത്രമായി: കുമ്മനം
Thursday, May 26, 2022 1:55 AM IST
കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ പ്രകടനത്തിലെ വിദ്വേഷമുദ്രാവാക്യത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രിയും സിപിഎമ്മും വടക്കുനോക്കിയന്ത്രമായി മാറുന്നത് ഖേദകരമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്.
പി.സി. ജോര്‍ജിനെ ഭീകരനെപോലെ വേട്ടയാടുന്ന പോലീസ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി. വിവാദങ്ങള്‍ ഉണ്ടാക്കി വോട്ടുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.