പി.സി. ജോർജ് ജയിൽമോചിതനായി
Saturday, May 28, 2022 1:12 AM IST
തിരുവനന്തപുരം: വിവാദപ്രസംഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി.സി. ജോർജ് ജയിലിൽനിന്നു പുറത്തിറങ്ങി. തിരുവനന്തപുരം ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തന്നെ ജയിലിലാക്കിയതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ജോർജ് മാധ്യമങ്ങളോടു പറഞ്ഞു. നാളെ തൃക്കാക്കരയിൽ പോകും. അവിടെവച്ച് മുഖ്യമന്ത്രിക്കു മറുപടി നൽകും. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജോർജ് പറഞ്ഞു.