അഗ്നിപഥ് പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നു കേന്ദ്രമന്ത്രി
Monday, June 20, 2022 1:32 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ സേനകളെ യുവത്വമുള്ളതാക്കാനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഒരു വിഭാഗം യുവാക്കൾ പ്രതിഷേധിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. സൈനിക സേവനം നാലുവർഷത്തേക്കു മാത്രം എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്.
യുവാക്കൾ സമരത്തിൽ നിന്നും പിന്മാറണം. സൈന്യത്തിനും യുവാക്കൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണിതെന്നും വി.മുരളീധരൻ പറഞ്ഞു.