കാർമൽഗിരിയിൽ ചരിത്രസെമിനാർ നടത്തി
Friday, June 24, 2022 12:22 AM IST
കൊച്ചി: കത്തോലിക്കാ സഭയുടെ സുവിശേഷപ്രഘോഷണ തിരുസംഘ സ്ഥാപനത്തിന്റെ നാനൂറാം വാർഷികവേളയിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരിയുടെയും (ആർഐസിസിഡിപിഎഫ്) കേരള ലത്തീൻ മെത്രാൻ സമിതി പൈതൃക കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പ്രേഷിതദൗത്യവും രൂപീകരണവും എന്ന വിഷയത്തിൽ ഏകദിന ചരിത്രസെമിനാർ നടത്തി. ആലുവ കാർമൽഗിരിയിൽ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
സുവിശേഷപ്രഘോഷണതിരുസംഘത്തിന്റെ കേരളത്തിലെ പ്രേഷിതചരിത്രം പ്രേഷിതതീക്ഷ്ണത വളർത്താൻ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ, സിസ്റ്റർ ഡോ.സൂസി കിണറ്റിങ്കൽ, റവ.ഡോ. ഷാജി ജെർമൻ, മോണ്‍. പയസ് ആറാട്ടുകുളം, റവ. ഡോ. ഫ്രാൻസീസ് മരോട്ടിക്കാപറന്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഡോ. തോമസ് തറയിൽ, സിസ്റ്റർ ഡോ. ജിയോ മേരി, റവ. ഡോ. ഷാനു ഫെർണാണ്ടസ്, റവ. ഡോ. ക്ലെമെന്റ് വള്ളുവശേരി, റവ. ഡോ. രാജു പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു.