ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു: രമേശ് ചെന്നിത്തല
Sunday, June 26, 2022 12:18 AM IST
തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിനു മുതിരില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് മുക്ത ഭാരതമെന്ന ആശയത്തിൽ കൈകോർത്ത സിപിഎമ്മിന്റെയും ബിജെപിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് വയനാട്ടിൽ അരങ്ങേറിയത്.
ഒരു കാര്യവുമില്ലാതെ രാഹുൽഗാന്ധിയെ അഞ്ചു നാൾ 50 മണിക്കൂർ ചോദ്യം ചെയ്തതിന്റെയും സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്റെയും ഗുട്ടൻസ് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.