ആകാശവാണി വാണിജ്യശൃംഖല മേധാവിയായി ബിജു മാത്യു ചുമതലയേറ്റു
Friday, August 19, 2022 12:20 AM IST
തിരുവനന്തപുരം: ആകാശവാണിയുടെ സംസ്ഥാന വാണിജ്യ ശൃംഖലയുടെ മേധാവിയായി ബിജു മാത്യു ചുമതലയേറ്റു.
ഏഷ്യ പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ പുരസ്കാരം, റെയിൻഹാർഡ് ക്വിൻ അന്താരാഷ്ട്ര പുരസ്കാരം, ഇറാൻ അന്താരാഷ്ട്ര റേഡിയോ പ്രൈസ്, യൂറോപ്യൻ യൂണിയൻ മാധ്യമ പുരസ്കാരം തുടങ്ങി പ്രക്ഷേപണ രംഗത്ത് നിരവധി അന്തർദേശീയ, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആകാശവാണിയുടെ തൃശൂർ, തിരുവനന്തപുരം, ദേവികുളം നിലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.