‘കര്‍മസാഗരം വിശുദ്ധ ചാവറയച്ചന്’ ഇന്ന് തിയറ്ററില്‍
Friday, September 30, 2022 11:57 PM IST
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതത്തെ ആസ്പദമാക്കി അജി കെ. ജോസ് സംവിധാനം ചെയ്ത കര്‍മസാഗരം വിശുദ്ധ ചാവറയച്ചന് സിനിമ ഇന്നു തിയറ്ററുകളിലെത്തും.
ആദ്യ പ്രദര്‍ശനം എറണാകുളം സരിത തിയറ്ററില്‍, സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി ഉദ്ഘാടനം ചെയ്യും. സംവിധായകനും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. ഇന്നുമുതല്‍ ആറുവരെ എറണാകുളം സംഗീത തിയറ്ററില്‍ ഉച്ചയ്ക്ക് 12 നാണു പ്രദര്‍ശനം.