ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
Wednesday, November 30, 2022 12:46 AM IST
തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ തൃപ്തികരമായി പുരോഗമിക്കുന്നുവെന്നും ആരോഗ്യനില ഏറെ മെച്ചപ്പെട്ടുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഭക്ഷണം നന്നായി കഴിക്കുകയും നടക്കാനുള്ള പ്രയാസം മാറുകയും ചെയ്തു. യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, മുൻ മന്ത്രി കെ.സി ജോസഫ്, ബെന്നി ബഹനാൻ എംപി എന്നിവർ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. എന്നാൽ, സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.