ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം ഇന്ന്
Monday, January 30, 2023 3:31 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ ഇന്നു ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമ പരിപാടികൾ സംഘടിപ്പിക്കും.
ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽഗാന്ധി കാഷ്മീരിൽ പതാക ഉയർത്തുന്ന രാവിലെ 10ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി പതാക ഉയർത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30ന് പുഷ്പാർച്ചനയും സമൂഹപ്രാർഥനയും സംഘടിപ്പിക്കും. സംസ്ഥാനത്താകെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.