നിയന്ത്രണം വിട്ട പരിശീലനവിമാനം ഇടിച്ചിറക്കി
Thursday, February 9, 2023 12:00 AM IST
തിരുവനന്തപുരം: പരിശീലന വിമാനം നിയന്ത്രണം വിട്ടതിനെ തുടർന്ന് ഇടിച്ചിറക്കി. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറുവിമാനമാണ് ഇന്നലെ രാവിലെ 11.35 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇടിച്ചിറക്കിയത്. വിമാനം പറന്നുയരുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായത്. പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്നാ 172 ആർ വിമാനമാണ് അപകടത്തിൽപെട്ടത്.
പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ 12.30 ഓടെ വിമാനം ഇടിച്ചിറങ്ങിയ റണ്‍വേ പ്രവർത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.