ഇ- നിയമസഭ ആപ്ലിക്കേഷന്റെ ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: ഇ-നിയമസഭ ആപ്ലിക്കേഷന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തന്പി മെന്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഇ. ചന്ദ്രശേഖരൻ എംഎൽഎ, നിയമസഭാ സെക്രട്ടറി എ.എം ബഷീർ എന്നിവർ പ്രസംഗിച്ചു.