കർദിനാൾ മാർ ആലഞ്ചേരി അന്തിമോപചാരം അർപ്പിച്ചു
Saturday, March 4, 2023 12:25 AM IST
മഞ്ഞപ്ര: മാങ്കുളത്തു മുങ്ങിമരിച്ച മൂന്നു വിദ്യാർഥികൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അന്തിമോപചാരം അർപ്പിച്ചു.
മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അദ്ദേഹം പൂക്കളർപ്പിച്ചു പ്രാർഥിച്ചു. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അനുശോചനസന്ദേശം അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ വായിച്ചു.
യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ അന്തീമോസ്, ഏല്യാസ് മാർ അത്തനാസിയോസ്, ബെന്നി ബഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മഞ്ഞപ്ര ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരുമായൻ, ചാൻസലർ റവ.ഡോ. മാർട്ടിൻ കല്ലുങ്കൽ, പ്രൊക്യുറേറ്റർ ഫാ. പോൾ മാടശേരി, സിഎംസി മേരിമാതാ പ്രൊവിൻഷ്യൽ കൗൺസിലർമാർ, വൈദികർ, സന്യാസിനികൾ, അധ്യാപകർ, വിദ്യാർഥികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുൾപ്പടെ നിരവധി പേർ സ്കൂളിലും മരിച്ച വിദ്യാർഥികളുടെ വീടുകളിലും ചെന്ന് അന്തിമോപചാരമർപ്പിക്കാനെത്തി.