രാഷ്ട്രപതി ലക്ഷദ്വീപിലേക്കു പോയി
Sunday, March 19, 2023 1:02 AM IST
തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ലക്ഷദ്വീപിലേക്കു പോയി. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മന്ത്രി ആന്റണി രാജു അടക്കമുള്ളവർ രാഷ്ട്രപതിയെ യാത്രയയയ്ക്കാൻ എത്തി. ഇനി 21ന് രാഷ്ട്രരപതി കൊച്ചി വിമാനത്താവളത്തിൽ എത്തും. തുടർന്നു മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്കു പോകും. കൊച്ചി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലായിരുന്നു രാഷ്ട്രപതിയുടെ സന്ദർശനം.