മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി
Monday, March 20, 2023 4:22 AM IST
തിരുവനന്തപുരം: സീറോ മലബാർ സഭയുടെ തനിമയും പാരന്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. അത്യാസന്ന നിലയിലാണെന്നറിഞ്ഞ് വിയോഗത്തിന്റെ തലേനാൾ ചെന്നു കാണാൻ തനിക്ക് കഴിഞ്ഞത് അനുഗ്രഹമായാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ആയിരുന്നു പിതാവിന്റെ മുഖമുദ്ര. ആനുകാലിക സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. കെ.എം. മാണിയുമായി പിതാവിനുണ്ടായിരുന്ന അടുത്തബന്ധം പലപ്പോഴും നേരിട്ടനുഭവിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും റോഷി അനുസ്മരിച്ചു. അഗസ്റ്റിൻ