കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവ്
Monday, March 27, 2023 1:18 AM IST
തിരുവനന്തപുരം: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ വാർഷിക കോണ്‍ഫറൻസിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 29ന് ഡൽഹിയിലെ ഡോ. അംബേദ്കർ സെന്ററിലാണ് കോണ്‍ഫറൻസ്. കേന്ദ്ര മന്ത്രി ജോണ്‍ ബിർള മുഖ്യാതിഥി ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിസിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.