മോഹൻലാൽ ഇന്നസെന്റിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു
Tuesday, March 28, 2023 12:46 AM IST
ഇരിങ്ങാലക്കുട: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഇന്നസെന്റിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. 18 വർഷം അമ്മ സംഘടനയുടെ പ്രസിഡന്റായിരുന്നു ഇന്നസെന്റ്. അന്തിമോപചാരമർപ്പിച്ച ശേഷം ഇന്നസെന്റിന്റെ ഭാര്യ ആലിസ്, മകൻ സോണറ്റ് എന്നിവരുമായി ഏറെനേരം സംസാരിച്ചശേഷമാണ് മോഹൻലാൽ മടങ്ങിയത്.