ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനു കേസ്
Saturday, May 27, 2023 1:05 AM IST
കണ്ണൂർ: ചികിത്സയ്ക്കിടെ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനു പോലീസ് കേസെടുത്തു.
കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം.
ഹൃദയത്തിനു ബ്ലോക്ക് ആയി മുഹമ്മദി (53) നെ വൈകുന്നേരം അഞ്ചോടെ കൊയിലി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഗുരുതരാവസ്ഥയിലായിരുന്ന രോഗി ചികിത്സിക്കുന്നതിനിടെ മരിക്കുകയായിരുന്നു. തുടർന്നാണ് ഡോക്ടറുടെ പിഴവുമൂലമാണു മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.