ഹജ്ജ് ക്യാമ്പ്: സിയാലിൽ വിപുലമായ സൗകര്യങ്ങൾ
Wednesday, May 31, 2023 1:29 AM IST
നെടുമ്പാശേരി: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള തീർഥാടകരാണ് കൊച്ചിയിൽനിന്നു ഹജ്ജ് തീർഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം. സിയാലിന്റെ ഏവിയേഷൻ അക്കാഡമിയോടു ചേർന്നാണ് ഹജ്ജ് ക്യാമ്പ്.