അറിവിന്റെ അക്ഷരമുറ്റത്ത്..
Thursday, June 1, 2023 1:48 AM IST
പുത്തനുടുപ്പും ബാഗുമായി ആവേശത്തോടെ വിദ്യാർഥികൾ ഇന്ന് സ്കൂളിലേക്ക്. രണ്ടുമാസത്തെ വേനലവധിക്കു ശേഷം സ്കൂളുകൾ ഇന്നു തുറക്കുമ്പോൾ നവാഗതരെ സ്വീകരിക്കാൻ വൻ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം ക്ലാസിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ പ്രവേശനോത്സവ ഗാനവും തയാർ.
ബലൂണുകളും വർണക്കടലാസുകളും അലങ്കരിച്ച ക്ലാസ് മുറികളിലേക്കാണ് പുത്തൻ കൂട്ടുകാരെ വരവേല്ക്കുക. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം മലയിൻകീഴ് ഗവ. വിഎച്ച്എസ്എസിൽ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ആന്റണിരാജു , ജി. ആർ അനിൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും.