ഇടുക്കിയിൽ ജലനിരപ്പ് 2314.26 അടി
Friday, June 2, 2023 1:07 AM IST
തൊടുപുഴ: കാലവർഷം പടിവാതിൽക്കലെത്തിയതോടെ വൈദ്യുതി ബോർഡിന്റെ ആശങ്കയൊഴിയുന്നു. നിലവിൽ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 21 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.
വലിയ അണക്കെട്ടുകളടങ്ങിയ ഗ്രൂപ്പ് ഒന്നിൽ 22 ശതമാനവും ചെറിയ അണക്കെട്ടുകളുള്ള ഗ്രൂപ്പ് രണ്ടിൽ 12 ശതമാനം വെള്ളവും മൂന്നാമത്തെ ഗ്രൂപ്പിൽ 38 ശതമാനം വെള്ളവുമാണ് അവശേഷിക്കുന്നത്.
ഇടുക്കിയിൽ 2314.26 അടിവെള്ളമുണ്ട്. സംഭരണ ശേഷിയുടെ 19 ശതമാനമാണിത്. 92.846 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം.