നിറയെ മാങ്ങകളുണ്ടായി. ഈ മാങ്ങ രുചിച്ചവര്‍ പ്രിയോര്മാങ്ങ എന്നു പേരിട്ടു. ചുരുക്കത്തില്‍ പ്രിയോരച്ചന് (ചാവറയച്ചന്) നട്ടുവളര്‍ത്തിയ മാവിന്റെ മാങ്ങ, മാങ്ങകളില്‍ കേമനായി മാറി. കേരളത്തിലും കേരളത്തിനു പുറത്തും ഒട്ടുമിക്ക സിഎംഐ ആശ്രമങ്ങളിലും സിഎംസി മഠങ്ങളിലും പ്രിയോര്മാവ് കാണാം. കൂടാതെ പ്രധാന നഗരങ്ങളിലും പ്രിയോര്മാങ്ങ എന്ന ബ്രാന്‍ഡില്‍ തന്നെയാണു വിറ്റഴിക്കപ്പെടുന്നത്.
വിശുദ്ധന്റെ സ്മരണ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രിയോര്മാവിനു കൂടുതല്‍ പ്രചാരണം നല്‍കാനാണ് മാന്നാനം ആശ്രമത്തിലെ പ്രിയോര്‍ ഫാ. കുര്യന് ചാലങ്ങാടിയുടെ നേതൃത്വത്തില്‍ സഭ തീരുമാനിച്ചിരിക്കുന്നത്. പരിസ്ഥിതിദിനമായ ഇന്ന് അപ്പര്‍കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ ഹരിതഗൃഹം പദ്ധതിയുടെ ഭാഗമായി പ്രിയോര്‍ മാവിന്‍തൈ മോന്‍സ് ജോസഫ് എംഎല്‍എയുടെ പുരിയിടത്തില്‍ നടും. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. കുര്യന് ചാലങ്ങാടി, സിഎംഐ കോര്‍പറേറ്റ് മാനേജര്‍ ഫാ. ജയിംസ് മുല്ലശേരി, ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍, അപ്പര്‍ കുട്ടനാട് വികസന സമിതി പ്രസിഡന്റ് അജി കെ. ജോസ്, സെക്രട്ടറി കുഞ്ഞ് കളപ്പുര എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കും.