ആനയിറങ്കല്‍ പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കണം: ആദിവാസി സംഘടനകള്‍
Saturday, June 10, 2023 12:13 AM IST
കൊച്ചി: ആദിവാസികളെ കുടിയിറക്കുന്ന ആനയിറങ്കല്‍ നാഷണല്‍ പാര്‍ക്ക് പദ്ധതി വനംവകുപ്പ് ഉപേക്ഷിക്കണമെന്നു വിവിധ ആദിവാസി സംഘടനകള്‍. നിരവധി ആദിവാസികളെ പെരുവഴിയിലാക്കുന്ന പദ്ധതിക്കെതിരേ വകുപ്പുമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞു.