സര്‍വീസ് പെന്ഷന് നിഷേധിച്ചതിനെതിരായ ഹര്‍ജി: നാലു മാസത്തിനകം പെന്ഷന് നല്കാന് ഉത്തരവ്
Sunday, October 1, 2023 1:33 AM IST
കൊച്ചി: കാലാവധി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ സര്‍വീസ് പെന്ഷന് നിഷേധിച്ചതിനെതിരേ വിമുക്തഭടനായ ആലപ്പുഴ താമരക്കുളം സ്വദേശി എസ്. ഗോപിനാഥന് നല്കിയ ഹര്‍ജിയില്‍ നാലു മാസത്തിനകം പെന്ഷന് നല്കാന് കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് വിഭാഗത്തിന് ആംഡ് ഫോഴ്സ് ട്രൈബ്യൂണല്‍ ഉത്തരവ് നല്കി. ജസ്റ്റീസ് കെ. ഹരിലാല്‍, എയര്‍മാര്‍ഷല്‍ എസ്.ആര്.കെ. നായര്‍ എന്നിവരുള്‍പ്പെട്ട റീജണല്‍ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.
1982ല്‍ കരസേനയില്‍ പ്രവേശിച്ച ഹര്ജിക്കാരന് 2004 ല്‍ വിരമിച്ചു. പിന്നീട് 2006 ഡിസംബര്‍ 30 നാണ് സേനാ സ്ഥാപനങ്ങള്‍ക്കു സുരക്ഷയൊരുക്കുന്ന ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സില്‍ (ഡിഎഫ്സി) ചേര്‍ന്നത്. 2020 ഡിസംബര്‍ 31ന് 57 വയസ് തികഞ്ഞതിനെത്തുടര്ന്ന് ഇവിടെ നിന്നു വിരമിച്ചു.
ഡിഎഫ്സിയില് 13 വര്‍ഷവും ഏഴു മാസവും ഒരു ദിവസവും സര്‍വീസുണ്ടായിട്ടും പെന്ഷന് നിഷേധിച്ചു.
സര്‍വീസ് പെന്ഷന് ലഭിക്കാന്‍ ഒരു വര്‍ഷത്തെയും അഞ്ചുമാസത്തെയും സര്‍വീസ് കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യം നിഷേധിച്ചത്. സര്‍വീസ് പെന്‍ഷനുള്ള കാലാവധിയില്‍ ഇളവു നല്‍കാമെന്ന സുപ്രീം കോടതി ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ പോളിസി ലെറ്ററും അടിസ്ഥാനമാക്കി തനിക്കു പെന്ഷന് നല്‍കണമെന്നായിരുന്നു ഹര്ജിക്കാരന് വാദിച്ചത്. ഇതു ശരിവച്ചാണ് ട്രൈബ്യൂണല്‍ പെന്ഷന് നല്കാന് ഉത്തരവിട്ടത്.