നിയമ-ചട്ടങ്ങളുടെ കുരുക്കില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകണം: മുഖ്യമന്ത്രി
Sunday, February 25, 2024 12:13 AM IST
കണ്ണൂർ: നിയമത്തിന്റേയും ചട്ടങ്ങളുടെയും സങ്കീര്‍ണതകളില്‍ ഉഴലാന്‍ അനുവദിക്കാതെ ജനങ്ങളെ അതിന്റെ കുരുക്കില്‍നിന്ന് മോചിപ്പിക്കാന്‍ ഉദ്യോഗസ്ഥര്ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റവന്യു ദിനത്തിന്റെയും റവന്യു അവാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം കണ്ണൂരിൽ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ വന്ന ശേഷം 427 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് അഴിമതിക്കേസ് വന്നത്. ഇതില്‍ 40 ശതമാനം പേരും ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ ഉള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച സേവനം നല്കിയ റവന്യു ഉദ്യോഗസ്ഥര്‍ക്കും സര്‍വേ ഉദ്യോഗസ്ഥര്‍ക്കുമാണ് അവാര്‍ഡ് നല്‍കിയത്. ഇതില്‍ വില്ലേജ് ഓഫീസര്‍മാര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ ഉള്‍പ്പെടും. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു.