സുധാകരൻ നിഷ്കളങ്കമായി പറഞ്ഞത്: സതീശൻ
Sunday, February 25, 2024 12:13 AM IST
ആലപ്പുഴ: തനിക്കെതിരേ സുധാകരന് നടത്തിയ അസഭ്യ പ്രയോഗത്തില്‍ കടുത്ത അതൃപ്തിയും അമര്ഷവുമുണ്ടെങ്കിലും സുധാകരനെ ന്യായീകരിച്ച് വി.ഡി. സതീശന് രംഗത്ത്.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് സാന്ദര്‍ഭികമായും നിഷ്കളങ്കമായും പറഞ്ഞ കാര്യങ്ങളില്‍ വിവാദത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മാധ്യമങ്ങളോടു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈകിയാണു വന്നതെന്നത് സത്യം.
സ്വാഭാവികമായി കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും.
ഞാനും സുധാകരനും ജ്യേഷ്ഠാനുജന്മാരെപ്പോലെയാണ്. അടുത്ത സുഹൃത്തുക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളാണു നടന്നതെന്നും സതീശൻ പറഞ്ഞു.