അക്രമികൾക്കെതിരേ മാതൃകാപരമായ നടപടി വേണം: മാര്‍ മാത്യു മൂലക്കാട്ട്
Sunday, February 25, 2024 12:13 AM IST
പൂഞ്ഞാര്‍: സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന അക്രമങ്ങള്‍ വേദനയും ആശങ്കയും ഉളവാക്കുന്നുവെന്ന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
മതസൗഹാര്‍ദത്തിനു പേരുകേട്ട നമ്മുടെ നാട്ടില്‍ ഇത്തരം പ്രവണതകള്‍ സമീപകാലത്തു കൂടുതലായി ഉടലെടുക്കുന്നതു മുളയിലേ ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും ഭീഷണിയാകുന്ന സമാനസ്വഭാവമുള്ള സംഭവങ്ങളില്‍ സഭാമക്കള്‍ ഏറെ ഉത്കണ്ഠാകുലരാണ്.
അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരേ കര്‍ശനവും മാതൃകാപരവുമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.