മത്സരം മോദി അനുകൂലികളും വിരുദ്ധരും തമ്മില്‍: എം.ടി. രമേശ്
Sunday, February 25, 2024 1:01 AM IST
കൊച്ചി: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനത്തിനനുകൂലമായ ജനകീയവികാരം കേരളത്തിലും ശക്തമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി അനുകൂലികളും വിരുദ്ധരും തമ്മിലുള്ള മത്സരമാണ് സംസ്ഥാനത്തും നടക്കാന്‍ പോകുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേരളം കണ്ട ദുര്‍ബലനായ ധനകാര്യമന്ത്രിയാണു ബാലഗോപാലെന്നും എം.ടി.രമേശ് പറഞ്ഞു.