ക്രൈസ്തവർക്കു നേരേയുള്ള അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: ഗ്ലോബൽ മാതൃവേദി
Monday, February 26, 2024 3:06 AM IST
തൃശൂർ: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നോന്പുകാല ആരാധനസമയത്ത് പതിനഞ്ചോളം പേർ അടങ്ങുന്ന സംഘം അക്രമം കാട്ടുകയും അമിതവേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ചുവീഴ്ത്തി പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ സീറോ മലബാർ ഗ്ലോബൽ മാതൃവേദി ശക്തമായി പ്രതിഷേധിച്ചു.
ക്രൈസ്തവർക്കുനേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ ഭരണാധികാരികൾ മുഖംതിരിച്ചിരിക്കരുതെന്നും, മതവിശ്വാസത്തെ വ്രണപ്പെടുത്തുകയും വൈദികനെ കാറിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റവാളികൾക്ക് തക്ക ശിക്ഷ നല്കണമെന്നും മാതൃവേദി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, പ്രസിഡന്റ് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു, ട്രഷറർ സൗമ്യ സേവ്യർ, വൈസ് പ്രസിഡന്റുമാരായ ഗ്രേസി ജേക്കബ്, ആൻസി മാത്യു, സെക്രട്ടറിമാർ ഡിംപിൾ ജോസ്, ഷീജ ബാബു എന്നിവർ പ്രതിഷേധ സദസിനു നേതൃത്വം നൽകി.