കൈറ്റിന്റെ റോബോട്ടിക് ലാബ് പദ്ധതിക്ക് ടെക്നോളജി സഭ ദേശീയ പുരസ്കാരം
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: സർക്കാർ രംഗത്തെ ഐടി സംരംഭങ്ങൾക്കുള്ള 2024ലെ ടെക്നോളജി ‘സഭ അവാർഡ് ’ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷന്‍ (കൈറ്റ്) ലഭിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളിലൂടെ 2000 സ്കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകളിലൂടെ കൈറ്റ് നടപ്പാക്കുന്ന റോബോട്ടിക്സ് / എഐ പഠന പദ്ധതിക്കാണ് ‘ഐഒടി ’ വിഭാഗത്തിൽ സമ്മാനം. കൊൽക്കത്തയിലെ ഒബ്റോയ് ഗ്രാന്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അവാർഡ് ഏറ്റുവാങ്ങി.