മെമ്മറികാര്‍ഡ് അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്നു അതിജീവിത
Thursday, April 11, 2024 3:05 AM IST
കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.
പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മെമ്മറി കാര്‍ഡ് പരിശോധന സംബന്ധിച്ചു നല്കിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.