പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന്
Saturday, April 13, 2024 1:21 AM IST
തിരുവനന്തപുരം: പി. ഭാസ്കരൻ ഫൗണ്ടേഷന്റെ ‘പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം’ നടൻ രാഘവന് സമ്മാനിക്കും. ഈ മാസം 21 ന് വൈകുന്നേരം ആറിനു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തുടക്കമിടുന്ന പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷത്തിൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരമെന്നു ഫൗണ്ടേഷൻ ചെയർമാൻ സി.വി. പ്രേംകുമാർ അറിയിച്ചു.
ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേമംകുമാർ മുഖ്യാതിഥിയാകും. ഭാരത് ഭവൻ മെന്പർ സെക്രട്ടി പ്രമോദ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തും. ജന്മശതാബ്ദി ആഘോഷം 2025 ഫെബ്രുവരി 25 വരെ നീണ്ടുനിൽക്കും.