"ബിജെപിക്കെതിരേ പറയുന്പോൾ കേസെടുക്കാൻ തിടുക്കം'; പോലീസിനെതിരേ ഷമ മുഹമ്മദ്;
Friday, April 19, 2024 1:10 AM IST
കണ്ണൂര്‍: ബിജെപിക്കെതിരേ പറയുമ്പോള്‍ കേസെടുക്കാന്‍ കേരള പോലീസ് വല്ലാത്ത തിടുക്കമാണു കണിക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്.
“ഞാൻ കുന്നമംഗലത്ത് നടത്തിയ പ്രസംഗത്തിൽ മണിപ്പുരിലെ കാര്യമാണ് പറഞ്ഞത്. ഒരു മതത്തിനെതിരെയോ മതവികാരം വ്രണപ്പെടുത്തുന്ന കാര്യമോ പറഞ്ഞിട്ടില്ല.
ബിജെപിക്കെതിരേ സിപിഎം നേതാക്കള്‍ പറയുന്ന കാര്യങ്ങൾതന്നെയാണ് ഞാനും പറഞ്ഞത്. എന്നാൽ ബിജെപിക്കെതിരേ പറയുന്നത് കോൺഗ്രസ് പ്രവര്‍ത്തകരാകുമ്പോള്‍ കേരള പോലീസ് അതിവേഗം എഫ്ഐആര്‍ ഇടുകയാണ്. ഈ നിലപാട് മറ്റുള്ളവരുടെ കാര്യത്തിലും പോലീസ് പാലിക്കണം. കേസ് കണ്ട് പേടിക്കില്ല”- ഷമ മുഹമ്മദ് പറഞ്ഞു.