കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവും ഇ-സിഗരറ്റും പിടികൂടി
Friday, April 19, 2024 1:10 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും ഇ- സിഗരറ്റുകളും പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ടു യാത്രക്കാരിൽനിന്ന് സ്വർണവും സിഗരറ്റുകളും പിടികൂടിയത്.
ദോഹയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി സുഹിലിൽനിന്നാണ് 22.08 ലക്ഷം രൂപ വിലവരുന്ന 299 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടിയത്.
ദേഹത്ത് ഒളിപ്പിച്ചനിലയിലായിരുന്നു സ്വർണം. ദോഹയിൽനിന്നു ഇൻഡിഗോ വിമാനത്തിലെത്തിയ വടകര സ്വദേശി അഷ്റഫിൽനിന്നാണ് 48,000 രൂപ വരുന്ന 2400 ഇ -സിഗരറ്റുകൾ പിടിച്ചെടുത്തത്.