ടി.എ. മജീദ് സ്മാരക പുരസ്കാരം മന്ത്രി കെ. രാജന്
Wednesday, July 17, 2024 1:04 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും 1957ലെ ഒന്നാം മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ടി.എ. മജീദിന്റെ സ്മരണാർഥം ടി.എ. മജീദ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തുന്ന പുരസ്കാരം റവന്യു മന്ത്രി കെ. രാജന് സമ്മാനിക്കും. ഈ മാസം 20ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുരസ്കാരം സമ്മാനിക്കും.