മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി; ഡോക്ടറും രോഗികളും കുടുങ്ങി
Wednesday, July 17, 2024 1:05 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. ഡോക്ടറും രോഗികളും ഉള്ളില്‍ കുടുങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.10നായിരുന്നു സംഭവം. മെഡിക്കല്‍കോളജിലെ അത്യാഹിതവിഭാഗത്തിലെ ഏഴാം നമ്പര്‍ ലിഫ്റ്റാണ് പണിമുടക്കിയത്.
ഇഎന്‍ടി വിഭാഗം ഡോക്ടര്‍ അന്‍സിലയും വയോധികരായ രണ്ടു രോഗികളുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. ലിഫ്റ്റിനുള്ളില്‍ കയറി ബട്ടണ്‍ അമര്‍ത്തിയതോടെ അല്‍പ്പം മുകളിലേക്ക് ഉയര്‍ന്നശേഷം ലിഫ്റ്റ് നില്‍ക്കുകയായിരുന്നു.
ഉടന്‍ ടെക്നീഷന്‍ എത്തി ലിഫ്റ്റില്‍നിന്ന് മൂവരെയും പുറത്തെത്തിക്കുകയായിരുന്നു. ഏകദേശം 15 മിനിറ്റാണ് മൂവരും ലിഫ്റ്റില്‍ കുടുങ്ങിയത്.