തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വീ​ണ്ടും സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം. എ​റ​ണാ​കു​ളം ബൈ​പാ​സ് (എ​ന്‍​എ​ച്ച് 544), കൊ​ല്ലം-​ചെ​ങ്കോ​ട്ട (എ​ന്‍​എ​ച്ച് 744) എ​ന്നീ പാ​ത​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നാ​ണ് സം​സ്ഥാ​ന പ​ങ്കാ​ളി​ത്ത​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്.

ര​ണ്ടു പാ​ത​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നും ജി​എ​സ്ടി വി​ഹി​ത​വും റോ​യ​ല്‍​റ്റി​യും ഒ​ഴി​വാ​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി. ഇ​തു​വ​വി 741.35 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​സ്ഥാ​ന​ത്തി​നു​ണ്ടാ​വു​ക.

44.7 കി​ലോ മീ​റ്റ​ര്‍ എ​റ​ണാ​കു​ളം ബൈ​പാ​സ് ദേ​ശീ​യ​പാ​ത 544ലെ ​തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ്. എ​റ​ണാ​കു​ളം ബൈ​പ്പാ​സി​നു വേ​ണ്ടി മാ​ത്ര​മാ​യി 424 കോ​ടി രൂ​പ സം​സ്ഥാ​ന​ത്തി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കും.


എ​ന്‍​എ​ച്ച് 744 ല്‍ 61.62 ​കി​ലോ മീ​റ്റ​റി​ല്‍ കൊ​ല്ലം- ചെ​ങ്കോ​ട്ട ഗ്രീ​ന്‍​ഫീ​ല്‍​ഡ് പാ​ത നി​ര്‍​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് ജി​എ​സ്ടി വി​ഹി​ത​വും റോ​യ​ല്‍​റ്റി​യും ഒ​ഴി​വാ​ക്കു​ക വ​ഴി 317.35 കോ​ടി രൂ​പ സം​സ്ഥാ​നം വ​ഹി​ക്കേ​ണ്ടി വ​രും.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വോ​ടെ ര​ണ്ടു ദേ​ശീ​യ പാ​താ നി​ര്‍​മാ​ണ​ത്തി​നു​ള്ള തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ഗം കൂ​ടും. ദേ​ശീ​യ പാ​ത വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു