പ്ലാസ്റ്റിക് ഉപയോഗം: കർശന നടപടിയുമായി സർക്കാർ
Friday, July 19, 2024 1:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിലാണ് തീരുമാനം.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളും.
പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.