അ​​​​മ്മ എ​​​​വി​​​​ടെ? .. ആശുപത്രിക്കിടക്കയില്‍ അവന്തിക ചോദിക്കുന്നു!
അ​​​​മ്മ എ​​​​വി​​​​ടെ? .. ആശുപത്രിക്കിടക്കയില്‍ അവന്തിക ചോദിക്കുന്നു!
Sunday, August 4, 2024 1:34 AM IST
ക​​​​ൽ​​​​പ്പ​​​​റ്റ: മേ​​​​പ്പാ​​​​ടി ഡോ.​​ ​​മൂ​​​​പ്പ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഓ​​​​ർ​​​​ത്തോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ വാ​​​​ർ​​​​ഡി​​​​ൽ സ​​​​ഹി​​​​ക്കാ​​​​വു​​​​ന്ന​​​​തി​​​​നും അ​​​​പ്പു​​​​റ​​​​മു​​​​ള്ള വേ​​​​ദ​​​​ന​​​​യ്ക്കി​​​​ട​​​​യി​​​​ലും എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി അ​​​​വ​​​​ന്തി​​​​ക അ​​​​മ്മ​​​​മ്മ​​​​യോ​​​​ട് (​​​​അ​​മ്മ​​യു​​ടെ അ​​​​മ്മ) ചോ​​​​ദി​​​​ച്ചു: അ​​​​മ്മ എ​​​​വി​​​​ടെ? ഇ​​​​തു​​​​കേ​​​​ട്ട അ​​​​മ്മ​​​​മ്മ ല​​​​ക്ഷ്മി മി​​​​ഴി​​​​നീ​​​​ർ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് പേ​​​​ര​​​​മ​​​​ക​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി, അ​​​​ടു​​​​ത്ത മു​​​​റി​​​​യി​​​​ലു​​​​ണ്ട്. അ​​​​പ്പോ​​​​ൾ, ന​​​​മു​​​​ക്ക് അ​​​​ങ്ങോ​​​​ട്ട് പോ​​​​കാ​​​​മെ​​​​ന്നാ​​​​യി അ​​​​വ​​​​ന്തി​​​​ക. ഇ​​​​തി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​തെ ല​​​​ക്ഷ്മി അ​​​​ടു​​​​ത്തു​​​​ള്ള കി​​​​ട​​​​ക്ക​​യ്ക്ക് അ​​​​ടു​​​​ത്തേ​​​​ക്ക് മാ​​​​റി അ​​​​വ​​​​ന്തി​​​​ക കാ​​​​ണാ​​​​തെ തേ​​​​ങ്ങി.

മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ൽ എ​​​​സ്റ്റേ​​​​റ്റ് പാ​​​​ടി​​​​മു​​​​റി​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ പ്ര​​​​ശോ​​​​ഭി​​​​ന്‍റെ​​​​യും ഹാ​​​​രി​​​​സ​​​​ണ്‍​സ് തേ​​​​യി​​​​ല​​​​ത്തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ് അ​​​​മ്മു എ​​​​ന്നു വി​​ളി​​ക്കു​​ന്ന അ​​​​വ​​​​ന്തി​​​​ക.


14 വ​​​​യ​​​​സു​​​​ള്ള സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ച്ചു​​​​വും അ​​​​മ്മ​​​​മ്മ ല​​​​ക്ഷ്മി​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു വെ​​​​ള്ളാ​​​​ർ​​​​മ​​​​ല സ്കൂ​​​​ളി​​​​ൽ മൂ​​​​ന്നാം ക്ലാ​​​​സി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന അ​​​​വ​​​​ന്തി​​​​ക​​​​യും കു​​​​ടും​​​​ബവും. ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​നു പി​​​​ന്നാ​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​വ​​​​രി​​​​ൽ ചി​​​​ല​​​​രാ​​​​ണ് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ നി​​​​ല​​​​യി​​​​ൽ അ​​​​വ​​​​ന്തി​​​​ക​​​​യെ ക​​​​ണ്ടെ​​​​ത്തിയത്. അ​​​​വ​​​​ന്തി​​​​ക​​​​യു​​​​ടെ വ​​​​ല​​​​തു​​​​കാ​​​​ലി​​​​നു പൊ​​​​ട്ട​​​​ലു​​​​ണ്ട്. ക​​​​ല്ലി​​​​ലും മ​​​​റ്റും ത​​​​ട്ടി​​​​യു​​​​ണ്ടാ​​​​യ ച​​​​ത​​​​വി​​​​ന്‍റെ പാ​​​​ടു​​​​ക​​​​ളാ​​​​ണ് മു​​​​ഖം നി​​​​റ​​​​യെ.

അ​​​​വ​​​​ന്തി​​​​ക​​​​യു​​​​ടെ അ​​മ്മ​​യു​​ടെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി. പ്ര​​​​ശോ​​​​ഭി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​ന്ന​​​​ലെ​​​​യും വി​​​​വ​​​​ര​​​​മി​​​​ല്ല. ഈ ​​​​വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കാ​​​​തെ​​​​യാ​​​​ണ് അ​​​​വ​​​​ന്തി​​​​ക​​​​യെ അ​​​​മ്മ​​​​മ്മ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കി​​​​ട​​​​ക്ക​​​​യി​​​​ൽ പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.