ബലാത്സംഗ പരാതി വ്യാജം: 68 ദി​വ​സം ജ​യി​ലിൽ കിടന്ന യു​വാ​ക്ക​ള്‍​ക്കു ജാ​മ്യം
ബലാത്സംഗ പരാതി വ്യാജം: 68 ദി​വ​സം ജ​യി​ലിൽ കിടന്ന  യു​വാ​ക്ക​ള്‍​ക്കു ജാ​മ്യം
Saturday, August 10, 2024 12:05 AM IST
കൊ​​​ച്ചി: പ്ര​​​ണ​​​യ​​ബ​​​ന്ധം വീ​​​ട്ടി​​​ൽ അ​​​റി​​​യി​​​ച്ച​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ല്‍ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്‌​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ 68 ദി​​​വ​​​സം ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ന്ന ബ​​​ന്ധു​​​ക്ക​​​ളാ​​​യ ര​​​ണ്ടു യു​​​വാ​​​ക്ക​​​ള്‍​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ത​​​ന്നെ ഇ​​​വ​​​ര്‍ പീ​​​ഡി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ്ര​​​ണ​​​യ​​​ത്തി​​​ന് എ​​​തി​​​രു നി​​​ന്ന​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ല്‍ ബ​​​ലാ​​​ത്സം​​​ഗ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​താ​​​ണെ​​​ന്നു​​​മു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​ര്‍​ക്കും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

പെ​​​ണ്‍​കു​​​ട്ടി​​​യെ കോ​​​ട​​​തി നേ​​​രി​​​ട്ട് വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി വി​​​വ​​​രം തേ​​​ടി​​യി​​രു​​​ന്നു. വ്യാ​​​ജ ബ​​​ലാ​​​ത്സം​​​ഗ പ​​​രാ​​​തി​​​യി​​​ല്‍ ജ​​​യി​​​ല്‍വാ​​​സം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി വ​​​ന്ന 19ഉം 20​​​ഉം വ​​​യ​​​സു​​​ള്ള യു​​​വാ​​​ക്ക​​​ള്‍​ക്ക് സ​​​ര്‍​ക്കാ​​​ര്‍ ചെ​​​ല​​​വി​​​ല്‍ കൗ​​​ണ്‍​സ​​​ലിം​​​ഗ് ന​​​ല്‍​കാ​​​നും ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ബ​​​ന്ധു​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന പീ​​​ഡ​​​ന​​പ​​​രാ​​​തി​​​യി​​​ല്‍ അ​​​റ​​​സ്റ്റ​​​ട​​​ക്ക​​മു​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു മു​​​മ്പ് ഏ​​​റെ ജാ​​​ഗ്ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ മാ​​​ര്‍​ഗ​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ത​​​ടി​​​യി​​​ട്ട​​​പ​​​റ​​​മ്പ് പോ​​​ലീ​​​സാ​​​ണ് പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ​​​ത​​​ത്. പോ​​​ക്‌​​​സോ ആ​​​ക്ടി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളും ബ​​​ലാ​​​ത്സം​​​ഗ​​​ക്കു​​​റ്റ​​​വും ഇ​​​രു​​​വ​​​ര്‍​ക്കു​​​മെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. യു​​​വാ​​​ക്ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ 2017ല്‍ ​​​താ​​​ന്‍ ആ​​​റാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​മ്പോ​​​ഴും ഒ​​​രാ​​​ള്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​വും ത​​​ന്നെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി.


ക​​​ഴി​​​ഞ്ഞ മേ​​​യ് 30നാ​​​ണ് യു​​വാ​​ക്ക​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​രു​​​വ​​​രു​​​ടെ​​​യും ജാ​​​മ്യ​​ഹ​​​ര്‍​ജി​​​ക്കൊ​​​പ്പം പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വും ന​​​ല്‍​കി​​​യി​​​രു​​​ന്നു. പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വും സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഫ​​​യ​​​ല്‍ ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് കോ​​​ട​​​തി പെ​​​ണ്‍​കു​​​ട്ടി​​​യെ നേ​​​രി​​​ട്ട് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി സം​​​സാ​​​രി​​​ച്ചു.

സ​​​ഹ​​​പാ​​​ഠി​​​യു​​​മാ​​​യു​​​ള്ള പ്ര​​​ണ​​​യം അ​​​മ്മ​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​നാ​​​ണ് തെ​​​റ്റാ​​​യ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തെ​​​ന്ന് പെ​​​ണ്‍​കു​​​ട്ടി കോ​​​ട​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. തു​​​ട​​​ര്‍​ന്ന് സ്‌​​​കൂ​​​ളി​​​ല്‍ പോ​​​കു​​​ന്ന​​​ത് അ​​മ്മ ത​​​ട​​​ഞ്ഞു. യു​​​വാ​​​ക്ക​​​ള്‍ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​മെ​​​ന്നും ജ​​​യി​​​ലി​​​ലാ​​​കു​​​മെ​​​ന്നും ക​​​രു​​​തി​​​യി​​​ല്ലെ​​​ന്നും പെ​​​ണ്‍​കു​​​ട്ടി പ​​​റ​​​ഞ്ഞു. അ​​​വ​​​ര്‍ ത​​​ന്നോ​​​ട് തെ​​​റ്റൊ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ല. പോ​​​ലീ​​​സ് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു കാ​​​ര്യം അ​​​റി​​​യു​​​ന്ന​​​തെ​​​ന്ന് പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​ച്ഛ​​നും വ്യ​​​ക്ത​​​മാ​​​ക്കി.

പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ള്‍ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പോ​​​ക്‌​​​സോ നി​​​യ​​​മം എ​​​ങ്ങ​​​നെ​​​യാ​​​ണ് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​മ​​​മാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണി​​​തെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

പ്രാ​​​യ​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി തെ​​​റ്റാ​​​യ പ​​​രാ​​​തി ന​​​ല്‍​കി​​​യാ​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മം വി​​​ല​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും നി​​​യ​​​മ​​​ത്തി​​​ന്‍റെ ദു​​​രു​​​പ​​​യോ​​​ഗം വ​​​ലി​​​യ ഭീ​​​ഷ​​​ണി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.