വ​ന്യ​ജീ​വി ആക്രമണം തടയാൻ അ​ന്ത​ർസം​സ്ഥാ​ന പ​ദ്ധ​തി
വ​ന്യ​ജീ​വി ആക്രമണം തടയാൻ അ​ന്ത​ർസം​സ്ഥാ​ന പ​ദ്ധ​തി
Tuesday, August 13, 2024 2:22 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ അ​ന്ത​ർ​സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന മ​നു​ഷ്യ-​ആ​ന സം​ഘ​ർ​ഷ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി​ത​ല തീ​രു​മാ​നം. വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​ക്‌​ഷ​ൻ പ്ലാ​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​താ​യി സം​സ്ഥാ​ന വ​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ൾ കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​നം​വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ കാ​ലോ​ചി​ത​മാ​യ ദേ​ദ​ഗ​തി​യും ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ മ​ഞ്ഞ​ക്കൊ​ന്ന ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദേ​ശി​ക സ​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യും അ​തി​ൽനി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം ആ​വാ​സ വ്യ​വ​സ്ഥ ശ​ക്ത​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്രാ​നു​മ​തി തേ​ടു​ക​യും ചെ​യ്യും.


പ്ര​ശ്ന​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ന​ക​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക അ​ന്ത​ർ​സം​സ്ഥാ​ന നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. അ​തീ​വപ്ര​ശ്ന​ക്കാ​രാ​യ ആ​ന​ക​ളെ പി​ടി​കൂ​ടേ​ണ്ടിവ​രു​ന്പോ​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​നാ​യി ഒ​രു സ്റ്റാ​ൻ​ഡാ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രോ​ട്ടോ​കോ​ൾ ത​യാ​റാ​ക്കും.

മൂ​ന്നു മാ​സം കൂ​ടു​ന്പോ​ൾ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും ആ​റ് മാ​സ​ത്തി​ലൊ​രി​ക്ക​ൽ സം​സ്ഥാ​ന മേ​ധാ​വി​ക​ളു​ടെ​യും അ​ന്ത​ർസം​സ്ഥാ​ന അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ർ, ക​ർ​ണാ​ട​ക വ​നം മ​ന്ത്രി ഈ​ശ്വ​ർ ഖൊ​ൻ​ഡ്രെ, ത​മി​ഴ്നാ​ട് വ​നം​മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ, തെ​ലുങ്കാ​ന വ​നം മ​ന്ത്രി കൊ​ണ്ട സു​രേ​ഖ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.