ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എന്തിനാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച നടക്കില്ല.
ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ഗൂഢാലോചന നടത്തിയ പിണറായി വിജയൻ കമ്യൂണിസ്റ്റ് ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും കെ. സുധാകരൻ പറഞ്ഞു.