ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളെ മാതൃകയാക്കി ജിയോ കോർഡിനേറ്റ് പോയിന്റുകൾ വ്യക്തമായി രേഖപ്പെടുത്തി ജനങ്ങളുമായി ചർച്ച ചെയ്ത് അന്തിമരൂപത്തിലുള്ള മാപ്പ് സമർപ്പിക്കാൻ സർക്കാർ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാകണം.
സംരക്ഷിത വനമേഖല, വേൾഡ് ഹെറിറ്റേജ് സംരക്ഷിത മേഖല എന്നിവ മാത്രമേ ഇഎസ്എ മാപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ എന്ന് സർക്കാർ നൽകിയ ഉറപ്പ് നിർബന്ധമായും പാലിക്കപ്പെടണം.
കൃഷിഭൂമി മൂല്യരഹിതമാകുന്ന ഗതികേടിൽനിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ സത്വരമായി ഇടപെടണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.