സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം 30ന്: എം.ബി. രാജേഷ്
Wednesday, March 26, 2025 11:59 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം 30നു നടക്കുമെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.
സർക്കാർ നിർദേശിച്ച നിബന്ധനകൾ കൈവരിച്ച 126 ഗ്രാമപഞ്ചായത്തുകളും 13 മുനിസിപ്പാലിറ്റികളും മാലിന്യമുക്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
8337 മാലിന്യമുക്ത വാർഡുകളുടെ പ്രഖ്യാപനവും പൂർത്തിയായി. പദവി കൈവരിച്ച ഹരിത സ്കൂളുകൾ, കോളജുകൾ, ടൗണുകൾ, മാർക്കറ്റ്, അയൽക്കൂട്ടങ്ങൾ, ടൂറിസംകേന്ദ്രം, ഓഫീസുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും നടന്നുവരുന്നു.
സ്റ്റാറ്റസ് റിപ്പോർട്ട് അവതരണങ്ങൾ, അവാർഡ് വിതരണം, മികച്ച മാതൃകകളുടെ അവതരണങ്ങൾ, മുന്നോട്ടുളള പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉൾപ്പെടുന്നതാണു പ്രഖ്യാപന പരിപാടികളെന്നു മന്ത്രി പറഞ്ഞു.