ലഹരിവ്യാപനം തടയാൻ എക്സൈസിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥർ
Thursday, March 27, 2025 2:49 AM IST
തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതായി എക്സൈസ് വകുപ്പിൽ കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ശിപാർശ മന്ത്രിസഭ അംഗീകരിച്ചു.
എക്സൈസ് വകുപ്പിൽ 65 വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്തിക സൃഷ്ടിക്കാനാണു തീരുമാനം. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇവരുടെ നിയമനം നടത്തും. ഓരോ ജില്ലയിലും പരമാവധി ഏഴു നിയമനങ്ങൾ വീതമാകും നടത്തുക.
കണ്ണൂർ പരിയാരം കെകെഎൻപിഎം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കും.
തൃശൂർ ചെന്പുക്കാവ് ഹോളി ഫാമിലി സിജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ഒരോ തസ്തികകൾ എച്ച്എസ്എസ്ടി സീനിയർ തസ്തികയായി ഉയർത്തുന്നതിന് അനുമതി നൽകി.
എച്ച്എസ്എസ്ടി കന്പ്യൂട്ടർ സയൻസ്, ജൂനിയർ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ഹിന്ദി എന്നിവയിൽ ഓരോ പുതിയ തസ്തികകളും സൃഷ്ടിക്കും.