പരോൾ കാലാവധി അവസാനിച്ചു, നളിനി വീണ്ടും ജയിലിലെത്തി
Monday, September 16, 2019 12:22 AM IST
ചെന്നൈ: പരോൾ കാലാവധി അവസാനിച്ചതിനെത്തുടർന്ന് രാജീവ്ഗാന്ധി വധക്കേസ് പ്രതി എസ്. നളിനി വീണ്ടും ജയിലിലെത്തി. മകളുടെ വിവാഹത്തിനായി 51 ദിവസത്തെ പരോൾ ആയിരുന്നു നളിനിക്ക് അനുവദിച്ചത്. പരോൾ നീട്ടണമെന്ന നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ 25ന് ഒരു മാസത്തെ പരോൾ ആയിരുന്നു നളിനിക്ക് അനുവദിച്ചത്. പിന്നീട് മൂന്നാഴ്ചകൂടി പരോൾ നീട്ടി നല്കി.