ജാർഖണ്ഡ് മന്ത്രിസഭാ വികസനം നീട്ടിവച്ചു
Friday, January 24, 2020 12:02 AM IST
റാഞ്ചി: ജാർഖണ്ഡിൽ ഇന്നു നടത്താനിരുന്ന മന്ത്രിസഭാ വികസനം നീട്ടിവച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അഭ്യർഥനയെത്തുടർന്നാണിതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ സോറൻ ഗവർണർ ദ്രൗപദി മുർമുവിനെ സന്ദർശിച്ച് മന്ത്രിസഭാ വികസനം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബുറുഗുലി ഗ്രാമത്തിൽ പതൽഗഡി അനുകൂലികൾ ഏഴു ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് സോറൻ ഗവർണറോടു പറഞ്ഞു.