ആസാമിൽ ഡോക്ടറെ തല്ലിക്കൊന്ന കേസിൽ ഒരാൾക്കു വധശിക്ഷ, 24 പേർക്കു ജീവപര്യന്തം
Tuesday, October 20, 2020 10:50 PM IST
ജോ​​ർ​​ഹ​​ട്ട്: ആ​​സാ​​മി​​ലെ ജോ​​ർ​​ഹ​​ട്ടി​​ൽ വ​​നിത ഡോ​​ക്ട​​റെ ത​​ല്ലി​​ക്കൊ​​ന്ന കേ​​സി​​ൽ ഒ​​രാ​​ൾ​​ക്കു വ​​ധ​​ശി​​ക്ഷ. 24 പേ​​രെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നും ശി​​ക്ഷി​​ച്ചു.

ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന തൊ​​ഴി​​ലാ​​ളി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു 2019 ഓ​​ഗ​​സ്റ്റ് 31ന് ​​ആ​​ൾ​​ക്കൂ​​ട്ടം ഡോ, ​​ദേ​​ബ​​ൻ ദ​​ത്ത(73)​​യെ ത​​ല്ലി​​ക്കൊ​​ന്ന​​ത്. കേ​​സി​​ൽ 25 പേ​​ർ കു​​റ്റ​​ക്കാ​​രാ​​ണെ​​ന്ന് ഒ​​ക്‌​​ടോ​​ബ​​ർ 12നു ​​കോ​​ട​​തി വി​​ധി​​ച്ചി​​രു​​ന്നു. സ​​ഞ്ജ​​യ് ര​​ജോ​​വാ​​റി(25)​​നാ​​ണു വ​​ധ​​ശി​​ക്ഷ. വി​​ര​​മി​​ച്ച​​തി​​നു​​ശേ​​ഷം പ്ര​​തി​​ഫ​​ല​​മി​​ല്ലാ​​തെ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്ന​​യാ​​ളാ​​യി​​രു​​ന്ന ഡോ. ​​ദേ​​ബ​​ൻ ദ​​ത്ത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.